It-Tnejn, 1 ta’ Diċembru 2008

ഒരു ചെറുവെണ്‍ചിരി... (ഇപ്പോള്‍ കിട്ടിയത്‌!)

ഇന്നു നേരമിരുട്ടിയതോടെ ഫോണ്‍വിളികളുടെയും എസ്‌എംഎസുകളുടെയും തിരക്കായിരുന്നു. ചന്ദ്രനെക്കണ്ടോ എന്ന ചോദ്യം. ഒരു നേര്‍ത്ത നാളികേരപ്പൂളുപോലെ ഇന്നലെ രാത്രികണ്ട ചന്ദ്രന്‍ തന്നെയല്ലേ ഇന്നും എന്നു വിചാരിച്ച്‌ നോക്കിയപ്പോള്‍ മാനത്ത്‌ ഒരു വെണ്‍ചിരി!!.. ചന്ദ്രക്കലയും രണ്ടു നക്ഷത്രങ്ങളും ഒരുക്കിയ ചിരി അപ്പോഴേക്കും ഏവരും ഒരാഘോഷമാക്കിയിരുന്നു. 
ഇത്‌ രാത്രി എട്ടുമണിയോടെ തൃശൂരിന്റെ ആകാശക്കാഴ്‌ച (കാമറയുടെയും ഫോട്ടോ എടുത്തയാളിന്റെയും പരിമിതി ഈ ചിരിയില്‍ മറക്കുമല്ലോ...).
സമാനമായ ചിത്രം വേറെയാരെങ്കിലും ഭംഗിയായി പകര്‍ത്തിക്കാണുമെന്ന പ്രതീക്ഷയോടെ... ഒരു ചിരി.

18 comments:

V.R. Hariprasad 1 ta’ Diċembru 2008 19:35  

സമാനമായ ചിത്രം വേറെയാരെങ്കിലും ഭംഗിയായി പകര്‍ത്തിക്കാണുമെന്ന പ്രതീക്ഷയോടെ... ഒരു ചിരി.

മയൂര 1 ta’ Diċembru 2008 19:59  

ചന്ദ്രായൻ ചെന്നതിന്റെ ചിരിയാവാം...
തിരിചുമൊരു വെൺചിരി :)

Anonymous 1 ta’ Diċembru 2008 21:54  

കൊള്ളാം ഈ ഇസ്മൈലി :)

മാറുന്ന മലയാളി 2 ta’ Diċembru 2008 10:39  

ഇന്നലെ എന്നെ അതിശയിപ്പിച്ച ഈ ചന്ദ്രന്‍ സാറിന് എന്‍റെ വക രണ്ട് സ്മൈലി...:):)

ശ്രീ 2 ta’ Diċembru 2008 12:43  

നല്ല ചിത്രം മാഷേ.

ഇന്നലെ മേഘങ്ങള്‍ കാരണം ഒന്നും കാണാനൊത്തില്ല.

sy@m 2 ta’ Diċembru 2008 15:45  

ഇന്നലെ മാനത്ത് ആ പാല്‍നിലാ ചിരി കാണുവാന്‍ ശ്രമിച്ചു പക്ഷെ കണ്ടില്ല അപ്പോള്‍ വന്നു ഒരു ചിരി അത് ചമ്മലിന്റെ ചിരി. പിന്നെ കണ്ടു ഈ ഫോട്ടോയില്‍ ഒരു മനോഹര ചിരി അതിനിരിക്കട്ടെ എന്റെ വക ഒരു പുഞ്ചിരി...

Alamelu 2 ta’ Diċembru 2008 21:11  

ഈ വെണ്‍ചിരി പകര്‍ത്തിയ ആളും ഇതു പോലെ ചിരിക്കുന്ന ഒരു പ്രൊഫൈല്‍‍ഫോട്ടൊ ഇടണതെല്ലെ കാണുന്ന ഞങ്ങള്‍ക്കും സന്തോഷം...‍.

എന്തായാലും വെണ്‍ചിരി ഉഗ്രന്‍ :))

എം. എസ്. രാജ്‌ 2 ta’ Diċembru 2008 21:12  

എന്റെകയ്യിലും ഉണ്ട് ആ ചിരി... ദാ ഇവിടെ...

http://itsmythirdeye.blogspot.com/2008/12/blog-post.html

:)

എം. എസ്. രാജ്‌ 2 ta’ Diċembru 2008 21:20  
This comment has been removed by the author.
V.R. Hariprasad 3 ta’ Diċembru 2008 10:37  

മയൂര, ചിരിച്ചുകൊണ്ടിരിക്കുക.. :)

അനോണിക്കു തിരിച്ചൊരു :)

മാറുന്ന മലയാളി, സന്തോഷം.

ശ്രീ, അതൊരു കാണേണ്ട കാഴ്‌ചയായിരുന്നേ..

ശ്യാം, നന്ദി.

അലമേലു, മനസ്സിലായില്ല.

രാജ്‌, നന്ദി ആ ചിത്രങ്ങള്‍ക്ക്‌.

**
സൂര്യഗായത്രിയുടെ സമാനമായ പോസ്‌റ്റിലെ കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഇവിടെ കാണുക--
http://suryagayatri.blogspot.com/2008/12/blog-post.html

BIMInith.. 3 ta’ Diċembru 2008 11:41  

സുകൂ.....
ചിരി കൊള്ളാം...
ഫോട്ടോ കൊള്ളാം .. ക്യാമറ അതിലുംകൊള്ളാം.....

പാതിരാത്രി മുഴുവന്‍ മാനം നോക്കി സ്വപനം കണ്ടിരിക്കുന്ന ഈ പരിപാടി ശരിയല്ല .... മിന്നൂന്റഛാ.....

ബൈജു (Baiju) 3 ta’ Diċembru 2008 16:55  

ഈ ദൃശ്യം കണ്ടിരുന്നു. ചിത്രമാക്കി പോസ്റ്റ്ചെയ്തതിന്‌ നന്ദി.

smitha adharsh 3 ta’ Diċembru 2008 22:10  

എനിക്കും നേരിട്ടു കാണാന്‍ പറ്റിയില്ല.
പത്രത്തിലൂടെയും,ടി.വി.ന്യൂസ് ലൂടെയുമോക്കെയെ കാണാന്‍ പറ്റിയുള്ളൂ.. ..പോസ്റ്റ് ആക്കിയത് നന്നായി.

abey e mathews 4 ta’ Diċembru 2008 15:47  

i tried to take photo .only get the moon not get two stars

ശ്രീ 7 ta’ Diċembru 2008 06:06  

സയന്‍‌സ് ജേര്‍‌ണ്ണലിസം അവാര്‍ഡ് നേടിയതിന് അഭിനന്ദനങ്ങള്‍ മാഷേ.

V.R. Hariprasad 8 ta’ Diċembru 2008 20:13  

സുകുമാരാ ബിമിനിത്തേ, നന്ദികള്‍..
ബൈജൂ, സന്തോഷം... :)
സ്‌മിത, നേരത്തേ പറഞ്ഞപോലെ അതൊരു കാണേണ്ട കാഴ്‌ചയായിരുന്നു. അത്തരം ഗ്രഹ സംഗമങ്ങള്‍ ഇനിയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
അബി (എബി), ഇത്‌ ഭാഗ്യത്തിനു കിട്ടിയതാണ്‌. :)
ശ്രീ, സന്തോഷം. അവാര്‍ഡും ഒരെണ്ണം വീണു. :)

Anonymous 15 ta’ Novembru 2009 04:12  

I found this site using [url=http://google.com]google.com[/url] And i want to thank you for your work. You have done really very good site. Great work, great site! Thank you!

Sorry for offtopic

Anonymous 15 ta’ Diċembru 2009 02:39  

...please where can I buy a unicorn?

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP