Showing posts with label സംഗീതം. Show all posts
Showing posts with label സംഗീതം. Show all posts

It-Tnejn, 22 ta’ Diċembru 2008

"Let everyone know, there is hope for all to find peace"


"Let everyone know,
there is hope for all to find peace"..
ഒരു ബോണി എം പാട്ട്‌ ഓര്‍മിച്ചുകൊണ്ട്‌,

എല്ലാ സുഹൃത്തുക്കള്‍ക്കും ക്രിസ്‌മസ്‌ ആശംസകള്‍...

Mary's boy child Jesus Christ, was born on Christmas Day.
And man will live for evermore, because of Christmas Day.

Long time ago in Bethlehem, so the Holy Bible say,
Mary's boy child Jesus Christ, was born on Christmas Day.

Hark, now hear the angels sing, a king was born today,
And man will live for evermore, because of Christmas Day.
Mary's boy child Jesus Christ, was born on Christmas Day.

While shepherds watch their flocks by night,
they see a bright new shining star,
they hear a choir sing a song, the music seem to come from afar.

Hark, now hear the angels sing, a king was born today,
And man will live for evermore, because of Christmas Day.

For a moment the world was aglow, all the bells rang out
there were tears of joy and laughter, people shouted
"Let everyone know, there is hope for all to find peace."

Now Joseph and his wife, Mary, came to Bethlehem that night,
they found no place to bear her child, not a single room was in sight.

Hark, now hear the angels sing, a king was born today,
And man will live for evermore, because of Christmas Day.
Mary's boy child Jesus Christ, was born on Christmas Day.

Oh a moment still worth was a glow, all the bells rang out
there were tears of joy and laughter, people shouted
"let everyone know, there is hope for all to find peace".

Mary's Boy Child Lyrics by Boney M. are the property of the respectiveauthors, artists and labels,
Mary's Boy Child Lyrics by Boney M. are provided for educational purposes only ,
If you like the song, pleasebuy relative CD.

L-Erbgħa, 26 ta’ Novembru 2008

ജലമേ, കടലായി നീ എന്നില്‍ നിറയുക...


Take me down to the ocean
Take me down to the sea
Set the feeling in motion
So you can just be you and I can just be me
That’s how I need to be..
(Gary Osborne/ Elton John)

It-Tlieta, 15 ta’ Lulju 2008

ഒരു പേര്‌.., ഗസല്‍പോലെ










പ്രഭാകരന്‍ ക്ലാസ്സില്‍ ചെന്നു. വന്നെത്തിയ പുതിയ ആള്‍ മാഷാണെന്നറിഞ്ഞതോടെ കുട്ടികള്‍ അമ്പരന്നു. അവരെ ആകെയൊന്നു വീക്ഷിച്ച്‌ പ്രഭാകരന്‍ ഹൃദ്യമായി ചിരിച്ചു. കുട്ടികള്‍ അനങ്ങിയില്ല. മുന്‍വരിയില്‍ ഒന്നാമതായി ഇരിക്കുന്ന ആണ്‍കുട്ടിയെ അരികില്‍ വിളിച്ചു. അവനെ ചേര്‍ത്തുനിര്‍ത്തി പുറത്തുതലോടി പ്രഭാകരന്‍ ചോദിച്ചു:
"പേരെന്താ"?
"ചാള്‍സ്‌ ആല്‍ഫ്രഡ്‌".
അവന്‍ പറഞ്ഞു.
പ്രഭാകരന്‍ അതിശയിച്ചുപോയി. ഈ ഉള്‍നാടന്‍ ഗ്രാമത്തില്‍ ചാല്‍സ്‌ ആല്‍ഫ്രഡ്‌ എങ്ങനെ വഴിതെറ്റിവന്നു...?(ലുക്ക്‌ അറ്റ്‌ ദ ബ്ലാക്ക്‌ബോര്‍ഡ്‌ എന്ന കഥയില്‍ അശോകന്‍ ചരുവില്‍).
*** *** ***


ഒരു പേരിലെന്തിരിക്കുന്നു എന്ന പഴയ ആ ചൊല്ലുണ്ടല്ലോ. അതിന്‌ വല്ലാതങ്ങു വയസ്സായിപ്പോയിരിക്കുന്നു- സ്വന്തം പേരോര്‍മ്മിച്ചെടുക്കാന്‍പോലും ആവാത്തവിധം.
സുഹൃത്തേ, നിങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരു പേരുണ്ടോ? ഉണ്ടെങ്കില്‍ ക്ഷമിക്കുക. മിക്കവാറും നിങ്ങള്‍ക്കതിനുകഴിയില്ല. ആ പേര്‌ ഏതുവിധേനയും നിങ്ങളെ പിന്‍തുടര്‍ന്ന്‌ വേട്ടയാടിക്കൊണ്ടിരിക്കും.അങ്ങനെ നോക്കുമ്പോള്‍ ആരോടും പേരു ചോദിക്കാതിരിക്കുന്നതല്ലേ നല്ലത്‌?
*** *** ***
പങ്കജ്‌ ഉധാസ്‌ ഇങ്ങനെ പാടുന്നു:
അവളോട്‌ ഞാന്‍ എല്ലാം ചോദിച്ചു.
പക്ഷേ, പക്ഷേ, അവളുടെ പേരുമാത്രം ചോദിച്ചില്ല...
എന്നാലും അദ്ദേഹത്തിനറിയാം- ശബ്‌നം (മഞ്ഞുതുള്ളി), പൂവ്‌, നക്ഷത്രം, ജുഗ്നു (മിന്നാമിനുങ്ങ്‌) എന്നൊക്കെ പറയുന്നതുപോലൊരു പേരായിരിക്കും അവളുടേതെന്ന്‌. എപ്പോഴൊക്കെ സുഗന്ധങ്ങള്‍ അനുഭവമാകാറുണ്ടോ അപ്പോഴൊക്കെ ഹൃദയം അദ്ദേഹത്തിന്‌ അവളുടെ പേരുപറഞ്ഞുകൊടുക്കുന്നു. അത്‌ ഒരു ഗസല്‍പോലെയത്രേ.
പങ്കജ്‌ ഉധാസിന്റെ പഴയൊരു കാസറ്റ്‌- ലമ്‌ഹാ പൊടിതട്ടിയെടുത്ത്‌ വെറുതെ നോക്കി ഇന്നുവീണ്ടും. സഫര്‍ ഗോരഖ്‌പുരി, പ്രശാന്ത്‌ വസല്‍, സമീര്‍ കാസ്‌മി, നിദാ ഫസ്‌ലി എന്നിവരുടെ വരികള്‍ക്ക്‌ പങ്കജ്‌ ആവിഷ്‌കാരം നല്‍കിയിരിക്കുന്നു അവിടെ. സബ്‌ കുച്ഛ്‌ ഹംനേ ഉസ്‌ സേ പൂച്ഛാ... എന്ന ട്രാക്കിലെ വരികളാണ്‌ നേരത്തേ കണ്ടത്‌. കേട്ടുനോക്കുക, എന്നിട്ട്‌ പഴയൊരു പേരോര്‍ക്കുക.
(ഗസലുകള്‍ ഇവിടെയുണ്ട്‌).
അവസാനത്തെ യെ കിസ്‌കെ ചെഹ്‌രേ കാ ജാദൂ.. ആണ്‌ ഈ ആല്‍ബത്തിന്റെ മറ്റൊരു ഹൈലൈറ്റ്‌.


*** *** ***
പേരിലേക്ക്‌ വന്നത്‌ ഗസല്‍വഴിയല്ലെന്നുകൂടി പറയട്ടെ. എണ്‍പതുകള്‍ പൂര്‍ത്തിയാവാറായ അമ്മൂമ്മയ്‌ക്ക്‌ മകളുടെ പേര്‌ ഓര്‍മിക്കാനാവാത്തതുകണ്ട്‌ ശ്വാസംമുട്ടിയപ്പോഴാണ്‌ ഗസല്‍ ഓര്‍ത്തത്‌. ഇന്ന്‌ അമ്മൂമ്മ അമ്മയോടു ചോദിച്ചു: കുട്ടീടെ പേരെന്താ?
________________________
ഫോട്ടോ ക്രെഡിറ്റ്‌: http://www.indiannewslink.co.nz

It-Tnejn, 14 ta’ Jannar 2008

യാദ്‌ വോ ആയേരീ..


ക്രമേണ രണ്ടായിപ്പിരിയുന്ന റെയില്‍പ്പാളം. പഴയൊരോര്‍മപോലെ തീവണ്ടിയുടെ ശബ്ദം. ഇരുട്ടുമൂടിയ ഒരു തുരങ്കത്തിലൂടെയാണ്‌ വണ്ടിയുടെ പാച്ചില്‍. മുഴക്കം..

അത്ര സ്വരശുദ്ധിയില്ലാത്ത ഒരു ഹാര്‍മോണിയത്തിന്റെയും മുളംതണ്ടില്‍ ചൂളംവിളിക്കുന്ന കാറ്റിന്റെയും ശബ്ദംകൂടി കേള്‍ക്കാമെന്നായി പിന്നെ. സൂക്ഷ്‌മമായി ചെവിയോര്‍ത്താല്‍മാത്രം. ഒട്ടകലെനിന്നാണ്‌..

പെട്ടെന്നാണ്‌- ഒരു മിന്നല്‍പ്പിണര്‍പോലെ നീ. നിന്റെ മുടിയിഴകള്‍ കാറ്റില്‍പ്പറക്കുന്നുണ്ടായിരുന്നു. എവിടെയോ പരിചയമുള്ളപോലെ, നീയൊരു നേര്‍ത്ത ചിരി ചിരിച്ചു. ഹോ! ഒരു ചിരി! പിന്നെ ഒരു നൈലോണ്‍ ഗിറ്റാറിന്റെകൂടി ശബ്ദം കേള്‍ക്കാമെന്നായി. പിന്നാലെ പിയാനോ.. ഡോലക്‌.. തബല.. സാക്‌സഫോണ്‍..
പക്ഷേ, രണ്ടായിപ്പിരിയുന്ന റെയില്‍പ്പാളം അപ്പോഴും അകലെ... ഒന്നങ്ങനെ.., ഒന്നിങ്ങനെ...

*** *** ***

ടിവി ചാനലില്‍ കേട്ട ഓര്‍മയില്‍, അന്നുവരെ ഒരു മ്യൂസിക്‌ ആല്‍ബം തേടിയും അത്രമാത്രം അലയേണ്ടിവന്നിട്ടില്ല. ഷോപ്പുകളില്‍ പലവട്ടം കയറിയിറങ്ങി. യൂഫോറിയയില്ല. ഏതാണ്ട്‌ മൂന്നുമാസത്തോളം രണ്ടാവുന്ന റെയില്‍പ്പാളവും ആ ഹാര്‍മോണിയവും വേട്ടയാടിക്കൊണ്ടിരുന്നു. ഒടുക്കം, ഒടുക്കമത്‌ കിട്ടി- 'ഫിര്‍ ധൂം'.

അന്ന്‌ (എട്ടുവര്‍ഷമായെന്ന്‌ തെളിവില്ലാത്ത ഓര്‍മ) അതൊരു പുതിയ സംഗീതാനുഭവമായിരുന്നു. ഭാരതീയവും പാശ്ചാത്യവുമായ ശൈലികളെ സമന്വയിപ്പിക്കുന്ന ആ ശൈലിയെ സ്രഷ്ടാക്കള്‍ ഹിന്‍ഡ്‌റോക്ക്‌ എന്നാണ്‌ വിളിച്ചിരുന്നത്‌. ചിതറിത്തെറിക്കുന്ന റോക്കില്‍ ഒരു നുള്ള്‌ ഫോക്ക്‌- ഒരു യൂണീക്‌ അമാല്‍ഗമേഷന്‍! എല്ലാറ്റിനും മുകളില്‍ ഈ പ്രപഞ്ചത്തിലെ സ്‌നേഹം അത്രയും. അതായിരുന്ന യൂഫോറിയക്കാര്‍ക്ക്‌ ഫിര്‍ ധൂം.

ആദ്യ ആല്‍ബമായ ധൂമിനുശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ്‌ യൂഫോറിയ ഫിര്‍ ധൂം അവതരിപ്പിച്ചത്‌. തുടക്കത്തില്‍ അവര്‍ക്ക്‌ ഒരു പാട്ടിനെക്കുറിച്ചുപോലും രൂപമില്ലായിരുന്നെന്ന്‌ പിന്നീടവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു- ഒരു ദിവസം പുലര്‍ച്ചെ മൂന്നരയോടെ 'മായെരി' പിറക്കുന്നതുവരെ. (കേള്‍ക്കുക, ഫിര്‍ ധൂം എന്ന ആല്‍ബത്തിലെ അസാമാന്യ ശക്തിയുള്ള ടൈറ്റില്‍ സോംഗ്‌ ആണ്‌ 'മായെരീ, യാദ്‌ വോ ആയേരീ..'). വരികള്‍ കുറിച്ച ജയ്‌ദീപ്‌ അതിനെയൊരു ഹെല്‍ത്തി ബേബി ആയാണ്‌ വിശേഷിപ്പിച്ചത്‌. പിന്നെയവര്‍ പതിനഞ്ചുപാട്ടുകൂടി ഉണ്ടാക്കി. അതില്‍നിന്ന്‌ തെരഞ്ഞെടുത്ത പതിനൊന്നെണ്ണമായിരുന്നു ഫിര്‍ ധൂമില്‍.

അന്ന്‌ മായെരി ഒരു അതിശയമായിരുന്നു- സംഗീതത്തിലും അവതരണത്തിലും (ഇന്നുമതെ). തീര്‍ത്തും അനുയോജ്യമായ ഇന്‍സ്‌ട്രമെന്റ്‌സ്‌ മാത്രം. അതിലേക്ക്‌ പലാഷിന്റെ ശബ്ദവും.

മുന്‍വിധികളില്ലാതെ ഒന്നു കേട്ടുനോക്കുക, കണ്ണീരിന്റെ രുചിയറിയുക.

*** *** ***
പേരില്ലാത്ത, മുഖമില്ലാത്ത ദൈവത്തിലാണ്‌ തങ്ങള്‍ക്കുവിശ്വാസമെന്ന്‌ യൂഫോറിയക്കാര്‍ അന്നുപറഞ്ഞു. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ ഉറവിടം ആ ദൈവമത്രേ; സംഗീതത്തിന്റെയും.


(പണ്ടുകേട്ട ഒരു പാട്ട്‌ ഇന്നലെ വീണ്ടും കേട്ടപ്പോള്‍..
ഈ കുറിപ്പ്‌ അന്ന്‌ പത്രത്തില്‍ എഴുതിയതില്‍നിന്ന്‌)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP