It-Tnejn, 21 ta’ Mejju 2007

ഇനി ഈ സിഗരറ്റു മതി


ലോകത്ത്‌ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങളിലൊന്നായി പുകവലി നിര്‍ത്തലിനെ പണ്ടേ പ്രോഗ്രാംചെയ്‌തുവച്ചിട്ടുണ്ട്‌. പുതുവത്സരങ്ങളിലും സാദാ ഒന്നാം തീയതികളിലും ഈസ്റ്ററിനും ഓണത്തിനുമൊക്കെ ആളുകള്‍ പുകവലി നിര്‍ത്തിക്കൊണ്ടേയിരിക്കുന്നു. മധുരം.., മനോജ്ഞം.. ഉവ്വ്‌; കട്ടപ്പുക! ഒരു സിഗരറ്റ്‌ വലിച്ചുനിര്‍ത്തുന്ന കാര്യമാണ്‌ പറഞ്ഞത്‌. ഇനി അടുത്തത്‌...


മരണം
വലിക്കുമ്പോള്‍

മരണത്തിന്റെ വലിച്ചടുപ്പിക്കലാണ്‌ പുകവലിയെന്ന്‌ ആര്‍ക്കും അറിവില്ലാഞ്ഞിട്ടല്ല. എന്നിട്ടും പുകവലിമൂലം പ്രതിവര്‍ഷം മുപ്പതുലക്ഷത്തോളം പേര്‍ ലോകത്ത്‌ മരണമടയുന്നു. 1492-ല്‍ സ്‌പെയിനിലാണ്‌ ഈ ഏര്‍പ്പാട്‌ തുടങ്ങിയതെന്നാണ്‌ കരുതുന്നത്‌. പുകവലിയും ശ്വാസകോശ കാന്‍സറും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നു തെളിഞ്ഞിട്ട്‌ അരനൂറ്റാണ്ടിലേറെയായി. ഹൃദ്രോഗം, ആസ്‌ത്മ... ഭീതിയുടെ പുകപടലം ഇങ്ങനെ മായാതെയുണ്ട്‌. എന്നിട്ടും...


നിക്കോട്ടിയാന ടുബാക്കം എന്ന ശാസ്‌ത്രനാമത്തില്‍ അറിയപ്പെടുന്ന പുകയില പ്രധാന നാണ്യവിളകൂടിയാണ്‌. ഇതു ചേര്‍ത്തുണ്ടാക്കുന്ന സിഗരറ്റ്‌, ബീഡി, പൈപ്പ്‌, ചുരുട്ട്‌ എന്നിവ ഉപയോഗിച്ചുള്ള പുകവലി ഇന്ന്‌ ലോകവ്യാപകമായ സ്വഭാവമാണ്‌. (പ്രായമോ ലിംഗഭേദമോ ഒന്നും ഇതിനു ബാധകമല്ല). പുകയില വായിലിട്ടു ചവയ്‌ക്കുമ്പോഴോ കത്തിച്ചു വലിക്കുമ്പോഴോ ഉണ്ടാകുന്ന നേരിയ ഉദ്ദീപനമാണ്‌ ഇതൊരു ശീലമാവാന്‍ കാരണമായത്‌.

പുകയിലയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലോയ്‌ഡായ നിക്കോട്ടിന്‍ ഞരമ്പുകളെ തളര്‍ത്താന്‍ കഴിവുള്ള മാരകമായ വിഷമാണ്‌. കീടനാശിനിയായും ഇതുപയോഗിക്കുന്നുണ്ട്‌. പുകവലി വിഷസഞ്ചാരമാകുന്നത്‌ അങ്ങനെ.


മതി ആ സിഗരറ്റ്‌,
ഇനി ഇ-സിഗരറ്റ്‌

കണ്ടാല്‍ തനി സിഗരറ്റ്‌. കത്തിച്ചുവലിക്കുമ്പോഴും അതെ. തീയും പുകയും അതുപോലെതന്നെ. എന്നാല്‍ ആഞ്ഞുവലിച്ചാലും ചങ്കിനുകേടില്ലെന്നുവച്ചാലോ? സത്യമാണ്‌- ശരീരത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നു വിശ്വസിക്കപ്പെടുന്ന ലോകത്തിലെ ആദ്യ ഇലക്‌ട്രോണിക്‌ സിഗരറ്റ്‌ വിപണിയെ ചൂടുപിടിപ്പിച്ചുതുടങ്ങുകയാണ്‌.

ചൈനയില്‍നിന്നാണ്‌ ഇ-സിഗരറ്റിന്റെ വരവ്‌. റുയാന്‍ എന്നു പേരിട്ടിട്ടുള്ള ഈ ഉത്‌പന്നം ഗോള്‍ഡന്‍ ഡ്രാഗണ്‍ എന്ന ഗ്രൂപ്പാണ്‌ വിപണിയിലെത്തിക്കുന്നത്‌. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്‌ ശരിക്കും സിഗരറ്റിന്റെ രൂപഭാവാദികളാണുള്ളത്‌. വലിക്കുമ്പോള്‍ പുകവരും. അതിസൂക്ഷ്‌മമായ അളവില്‍ നിക്കോട്ടിനുമുണ്ടാവും- വലിയുടെ ഹരംപകരാന്‍. എന്നാല്‍ ഒട്ടും പേടിവേണ്ട, ശരീരത്തിന്‌ ഒരുകുഴപ്പവുമുണ്ടാക്കില്ല.

2003ലാണ്‌ ഇ-സിഗരറ്റ്‌ ടെക്‌നോളജി വികസിപ്പിക്കപ്പെട്ടത്‌. ബീജിംഗിലെ എസ്‌ബിടി ലിമിറ്റഡ്‌ ആയിരുന്നു ഇതിന്റെ തുടക്കക്കാര്‍. പിന്നീടാണ്‌ നിയന്ത്രണം ഗോള്‍ഡന്‍ ഡ്രാഗണ്‍ ഏറ്റെടുത്തത്‌. സിഗരറ്റുപെട്ടിയുംകൊണ്ട്‌ കടല്‍കടക്കാന്‍ തുനിയുന്നതോടെ വിറ്റുവരവ്‌ ഇരട്ടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്‌ കമ്പനിയിപ്പോള്‍.


വലിക്കണോ?
വില വലയ്‌ക്കും

ഇ-സിഗരറ്റ്‌ ചൈനയ്‌ക്കുപുറമേ ഇസ്രായേല്‍, ടര്‍ക്കി എന്നിവിടങ്ങളിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്‌. (അമേരിക്കയില്‍ ഇതുവരെ എത്തിയിട്ടില്ല; നമ്മുടെ നാട്ടിലും). വെബ്‌ സൈറ്റുകള്‍ പറയുന്നതനുസരിച്ച്‌ ഇരുനൂറിലേറെ ഡോളര്‍ വിലയുണ്ട്‌ ഈ ഉപകരണത്തിനിപ്പോള്‍. ഒരെണ്ണംവാങ്ങിയാല്‍ എത്രവലി വലിക്കാം എന്നതിനെപ്പറ്റി സൈറ്റുകള്‍ പക്ഷേ മിണ്ടുന്നില്ല.

നിക്കോട്ടിനെ ഒഴിവാക്കുന്ന ഉത്‌പന്നങ്ങളുടെ രംഗത്ത്‌ ഗോള്‍ഡന്‍ ഡ്രാഗണ്‍ ശക്തമായ മത്സരം നേരിടുന്നുണ്ട്‌. ആഗോള ഭീമന്മാരായ പിഫൈസര്‍, നോവാരിസ്‌ എജി എന്നിവയോടാണ്‌ ഡ്രാഗണിന്റെ ഏറ്റുമുട്ടല്‍. പക്ഷേ, കഴിഞ്ഞ ഒന്നരവര്‍ഷംകൊണ്ട്‌ കമ്പനിയുടെ വിറ്റുവരവ്‌ ഏതാണ്ട്‌ ഇരട്ടിയായെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഹൈ-ടെക്‌ വലിയിലേക്ക്‌ വരാന്‍ ആളുകള്‍ തയാറാവുന്നുണ്ട്‌ എന്നുചുരുക്കം.

ചൈനയില്‍ നാനൂറു ദശലക്ഷം പുകവലിക്കാര്‍ ഉണ്ടെന്നാണ്‌ കണക്കുകൂട്ടുന്നത്‌. പുകയിലയുടേത്‌ ശതകോടികള്‍ മറിയുന്ന വ്യവസായമാണവിടെ. ഗോള്‍ഡന്‍ ഡ്രാഗണിന്റെ പഠനമനുസരിച്ച്‌ പുകവലിക്കാരില്‍ പത്തുശതമാനത്തോളംപേര്‍ വലിനിര്‍ത്താന്‍ പരിശ്രമിക്കുന്നവരാണ്‌. അതില്‍ വിജയിക്കുന്നവര്‍ രണ്ടുശതമാനവും. ഇനി എത്രപേരെ ഇ-സിഗരറ്റ്‌ രക്ഷിക്കുമെന്ന്‌ കണ്ടറിയണം; അത്‌ ഹിമാലയംകടന്ന്‌ എന്ന്‌ ഇന്ത്യയിലെത്തുമെന്നും...


ഓഫ്‌ലൈന്‍

മുറിബീഡി വലിച്ചു ശീലമായവര്‍ക്കുവേണ്ടി ഈ ഹാര്‍ഡ്‌വെയറില്‍ എന്തു മാറ്റംവരുത്താന്‍ പറ്റുമെന്ന്‌ ആലോചിക്കണം. പകുതിവലിച്ച്‌ കുത്തിക്കെടുത്തി ചെവിയില്‍ തിരുകാവുന്ന ഒരു യൂസര്‍ഫ്രെന്റ്‌ലി വേര്‍ഷന്‍ തന്നെയാവണം മനസ്സില്‍.ബീഡിവലിയുടെ നാനാര്‍ഥങ്ങള്‍ ചുമച്ചറിയാന്‍ ( http://kodakarapuranams.blogspot.com/2006/12/blog-post.html കാണുക).
ദീപിക ദിനപത്രം 21 മേയ്‌ 2007

5 comments:

വി.ആര്‍. ഹരിപ്രസാദ് 21 ta’ Mejju 2007 10:42  

e-cigarette

അശോക് 22 ta’ Mejju 2007 05:04  

കൊള്ളമല്ലോ..വലി കുറച്ച് കാലമായി നിറുത്തിയിരിക്കുകയായിരുന്നു.ഒരു ഇ കിട്ടിയിരുന്നെങ്കില്‍..

മൂര്‍ത്തി 22 ta’ Mejju 2007 06:04  

കുത്തിക്കെടുത്തി ചെവിയില്‍ തിരുകാവുന്ന യൂസര്‍ ഫ്രണ്ട്‌ലി വേരിയേഷന്‍ ഇഷ്ടപ്പെട്ടു...
qw_er_ty

======================== 23 ta’ Mejju 2007 07:26  

ഹരിപ്രസാദേ പുകവലിയെ എന്തുവിലകൊടുത്തും പ്രോത്സാഹിപ്പിക്കണം എന്നൊരഭിപ്രായണെനിക്ക്‌. വലിക്കാന്‍ പഠിച്ചാല്‍ ഇരക്കാന്‍ പഠിച്ചു എന്നാണ്‌ പ്രമാണം. ആഗോളവല്‌ക്കരണയുഗത്തില്‍ ഒന്നുകില്‍ വിപ്ലവകാരികളെയെല്ലാം സദാ സ്‌മരിച്ച്‌ കക്കാന്‍ പഠിക്കണം. അതിനുപറ്റാത്തോന്‍ ഇരക്കാന്‍ പഠിക്കണം. പിന്നെ പുകവലി ശീലമായാല്‍ നിര്‍ത്താന്‍ ഒട്ടും പ്രയാസമില്ലാത്ത വേറൊരു സംഗതി ഭൂമിമലയാളത്തിലില്ല. മഹാനായ ഈ ഞാന്‍ തന്നെ എത്രപ്രാവശ്യം നിര്‍ത്തീട്ടുണ്ട്‌. ഇപ്പോഴും നിര്‍ത്തുന്നുണ്ട്‌ വല്ലപ്പോഴും വീട്ടിലെത്തുമ്പോള്‍ - കുറഞ്ഞത്‌ ഒരു 6 മണിക്കൂറെങ്കിലും. ആ സ്‌മെല്ലൊന്നുപോയിക്കിട്ടാന്‍. മേ ബി ഇറ്റ്‌ ഫോര്‍ ദ സെയ്‌ക്‌ ഓഫ്‌ അനദന്‍ ലെഹരി.

ഭഗവദ്‌ ഗീത വായിച്ചിട്ടില്ലേ.
യൂദ്ധഭൂമി കണ്ട്‌ ബോധം പോവാറായ അര്‍ജുനന്‍ കൃഷ്‌ണനോടു ചോദിക്കുന്നത്‌ നോക്കുക
"ബീഡിയോ പൊഡിയോ വലിക്കേണ്ടുന്നതു മാധവ?
കൃഷ്‌ണന്റെ മറുപടി
"മുറിബീഡിയൊന്നുവലിപ്പോളം ഫലം മറ്റെന്തിനുണ്ടു ഫല്‍ഗുനാ"
മുറിബീഡി വിടാ വലിച്ചിടും ഇരപ്പാളിയെല്ലാം
നാളത്തെ ലോകത്തെ ലച്ചപ്രഭൂവായി മാറിടും"

കണ്ടല്ലോ. ബീഡിതെരക്കുന്നോനെ പറ്റി ഗീത പറഞ്ഞിട്ടില്ല. അവരു ബീഡിയുമായി താദാത്മ്യം പ്രാപിച്ച്‌ എരിഞ്ഞടങ്ങിയപ്പോള്‍ വലിച്ചുനടന്നോരെല്ലാം പ്രഭുക്കളായതിന്റെ ഗീതാരഹസ്യം ഇപ്പോള്‍ പിടികിട്ടിയോ.

======================== 23 ta’ Mejju 2007 07:31  

ഹരിപ്രസാദേ പുകവലിയെ എന്തുവിലകൊടുത്തും പ്രോത്സാഹിപ്പിക്കണം എന്നൊരഭിപ്രായണെനിക്ക്‌. വലിക്കാന്‍ പഠിച്ചാല്‍ ഇരക്കാന്‍ പഠിച്ചു എന്നാണ്‌ പ്രമാണം. ആഗോളവല്‌ക്കരണയുഗത്തില്‍ ഒന്നുകില്‍ വിപ്ലവകാരികളെയെല്ലാം സദാ സ്‌മരിച്ച്‌ കക്കാന്‍ പഠിക്കണം. അതിനുപറ്റാത്തോന്‍ ഇരക്കാന്‍ പഠിക്കണം. പിന്നെ പുകവലി ശീലമായാല്‍ നിര്‍ത്താന്‍ ഒട്ടും പ്രയാസമില്ലാത്ത വേറൊരു സംഗതി ഭൂമിമലയാളത്തിലില്ല. മഹാനായ ഈ ഞാന്‍ തന്നെ എത്രപ്രാവശ്യം നിര്‍ത്തീട്ടുണ്ട്‌. ഇപ്പോഴും നിര്‍ത്തുന്നുണ്ട്‌ വല്ലപ്പോഴും വീട്ടിലെത്തുമ്പോള്‍ - കുറഞ്ഞത്‌ ഒരു 6 മണിക്കൂറെങ്കിലും. ആ സ്‌മെല്ലൊന്നുപോയിക്കിട്ടാന്‍. മേ ബി ഇറ്റ്‌ ഫോര്‍ ദ സെയ്‌ക്‌ ഓഫ്‌ അനദന്‍ ലെഹരി.

ഭഗവദ്‌ ഗീത വായിച്ചിട്ടില്ലേ.
യൂദ്ധഭൂമി കണ്ട്‌ ബോധം പോവാറായ അര്‍ജുനന്‍ കൃഷ്‌ണനോടു ചോദിക്കുന്നത്‌ നോക്കുക
"ബീഡിയോ പൊഡിയോ വലിക്കേണ്ടുന്നതു മാധവ?
കൃഷ്‌ണന്റെ മറുപടി
"മുറിബീഡിയൊന്നുവലിപ്പോളം ഫലം മറ്റെന്തിനുണ്ടു ഫല്‍ഗുനാ"
മുറിബീഡി വിടാ വലിച്ചിടും ഇരപ്പാളിയെല്ലാം
നാളത്തെ ലോകത്തെ ലച്ചപ്രഭൂവായി മാറിടും"

കണ്ടല്ലോ. ബീഡിതെരക്കുന്നോനെ പറ്റി ഗീത പറഞ്ഞിട്ടില്ല. അവരു ബീഡിയുമായി താദാത്മ്യം പ്രാപിച്ച്‌ എരിഞ്ഞടങ്ങിയപ്പോള്‍ വലിച്ചുനടന്നോരെല്ലാം പ്രഭുക്കളായതിന്റെ ഗീതാരഹസ്യം ഇപ്പോള്‍ പിടികിട്ടിയോ.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP